ADVERTISEMENT

തിരുവനന്തപുരം ∙ തൈക്കാട് ഗെസ്റ്റ് ഹൗസ‍ിലെ 404 –ാം നമ്പർ മുറിയിൽ കഴിഞ്ഞ ഫെബ്രുവരി 10നു പി.സി.ജോർജ് പീഡിപ്പിച്ചെന്നാണു പരാതി. ഇതേ ഗെസ്റ്റ് ഹൗസിൽ വച്ചു തന്നെയായിരുന്നു ഇന്നലെ ചോദ്യംചെയ്യലും പിന്നാലെ അതിനാടകീയ അറസ്റ്റും. 

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങളും വ്യാജ രേഖകളും ചമച്ച് സമൂഹത്തിൽ കല‍ാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിലാണ് ജോർജിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. 

സ്വപ്ന സുരേഷും ജോർജുമാണു ഗൂഢാലോചനക്കേസിലെ പ്രതികൾ. ഈ കേസിൽ മുഖ്യ സാക്ഷിയാണ് ഇപ്പോഴത്തെ പരാതിക്കാരി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം നേരത്തേ ഇവർ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും പീഡനാരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണു സൂചന.

English Summary: P.C. George's interrogation in one case and arrest in another

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com