ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി

rahul-gandhi-14
(1) മലപ്പുറം വടപുറത്ത് വാഹനാപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്ന രാഹുൽ ഗാന്ധി എംപി (വിഡിയോ ദൃശ്യം) (2) രാഹുൽ ഗാന്ധി
SHARE

വടപുറം (മലപ്പുറം) ∙ ബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്തു രാഹുൽ ഗാന്ധി. പരുക്കേറ്റയാൾക്കു പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം വടപുറത്താണു സംഭവം.

വണ്ടൂരിലെ കോൺഗ്രസ് പൊതുയോഗത്തിനു ശേഷം മമ്പാട് ഗസ്റ്റ്‌ ഹൗസിലേക്കു പോകുകയായിരുന്നു രാഹുൽ ഗാന്ധി. വടപുറത്തെത്തിയപ്പോൾ അപകടത്തിൽ പരുക്കേറ്റ് ഒരാൾ റോഡിൽ കിടക്കുന്നതുകണ്ട് രാഹുൽ വാഹനം നിർത്തി പുറത്തിറങ്ങി. വാഹനവ്യൂഹനത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാനും നിർദേശിച്ചു.

പ്രഥമ ശുശ്രൂഷ നൽകാനും ആളെ സ്ട്രെച്ചറിൽ ആംബുലൻസിലേക്കു മാറ്റാനും രാഹുലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്നു. പരുക്കേറ്റയാളുമായി ആംബുലൻസ് ആശുപത്രിയിലേക്കു പോയശേഷമാണു രാഹുൽ യാത്ര തുടർന്നത്. പരുക്കേറ്റതു വടപുറം സ്വദേശി മൂർക്കത്തു അബൂബക്കറിനാണെന്നു (80) പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹം വടപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

മുട്ടിക്കടവ് കൈപ്പള്ളിൽ ലിബിൻ (25) ഓടിച്ച ബൈക്കിടിച്ചാണ് അബൂബക്കറിനു പരുക്കേറ്റത്. ലിബിനും പരുക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: Rahul Gandhi helps injured man to be taken to hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS