പതിമൂന്നുകാരി പ്രസവിച്ചു; പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ

rape-representational-image
പ്രതീകാത്മക ചിത്രം
SHARE

മണ്ണാർക്കാട് (പാലക്കാട്)∙ 13 വയസ്സുകാരി പ്രസവിച്ച കേസിൽ 16 വയസ്സുകാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. കഴിഞ്ഞ മേയിലാണു പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്തിരുന്നു. ആക്രിസാധനങ്ങൾ വാങ്ങാൻ എത്തിയവർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു പൊലീസിനു ബന്ധുക്കൾ നൽകിയ വിവരം. പൊലീസ് നടത്തിയ അന്വേഷണത്തിലാണു സഹോദരൻ അറസ്റ്റിലായത്.

English Summary: Minor arrested for rape sister in Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS