ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയെ സംസ്ഥാനത്ത് ബിജെപി എതിർക്കുമ്പോഴും പദ്ധതി വേഗത്തിലാക്കണമെന്നഭ്യർഥിച്ചു കേന്ദ്രത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. കഴിഞ്ഞ ഓഗസ്റ്റ് 16നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനയച്ച കത്തിലാണു ഡിപിആറിനു വേഗത്തിൽ അംഗീകാരം നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടത്. 

ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. മുഖ്യമന്ത്രിയുടെ സന്ദർശന കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. 2020 ഡിസംബറിൽ അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും സിൽവർലൈനിന് അനുകൂലമായി ആരിഫ് മുഹമ്മദ് ഖാൻ കത്തയച്ചിരുന്നു. ഇക്കാര്യവും ഓഗസ്റ്റിലെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സംഘർഷമുണ്ടായ ഘട്ടത്തിൽ പരോക്ഷമായി പദ്ധതിക്കെതിരെ ഗവർണർ പ്രതികരിച്ചിരുന്നു.

English Summary: Silver Line: Governor's Letter to Railway Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com