ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ടിന് വിശ്വാസ്യതയില്ലെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതു മാത്രം അനുസരിക്കുന്ന പൊലീസാണു കേരളത്തിലുള്ളത്. രാഹുൽ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പറയാത്തതു നന്നായി. അക്രമിയെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെന്നു പറഞ്ഞ വേണുഗോപാൽ വിഡിയോ ദൃശ്യം പുറത്തു വിട്ടു. 

എംപി ഓഫിസിനോടു ചേർന്നുള്ള മുറിക്കു മുൻപിലെ സിസിടിവി ദൃശ്യങ്ങളാണ് വേണുഗോപാൽ പുറത്തുവിട്ടത്. ഓഫിസ് കെട്ടിടത്തിന്റെ ഷട്ടർ തകർത്ത വഴിയിലൂടെ  മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറിയെത്തുന്ന എസ്എഫ്ഐ പ്രവർത്തകരുടെതെന്നു തോന്നിക്കുന്ന ദൃശ്യങ്ങളാണിതിലുള്ളത്.

ഓഫിസിനുള്ളിൽനിന്ന് പുറത്തേക്കിറങ്ങുന്ന പൊലീസുകാരൻ സ്റ്റെപ്പ് കയറിയെത്തുന്ന രണ്ടുപേരോടു സംസാരിക്കുന്നതും കാണാം. ഒരാളോടു തോളിൽത്തട്ടി എംപി ഓഫിസിനുള്ളിലേക്കു കൈചൂണ്ടിക്കാണിക്കുന്നതും മുണ്ടുടുത്തെത്തിയ രണ്ടാമത്തെയാളോട് എന്തോ സംസാരിച്ചുകൊണ്ടു താഴേക്കിറങ്ങുന്നതും വിഡിയോയിലുണ്ട്.

English Summary: Congress comes out with evidance of police helping attackers of Rahul Gandhi's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com