ADVERTISEMENT

കൊച്ചി ∙ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (എൽപിജി) 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1060 രൂപയായി. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. ഒരു വർഷത്തിനകം കൂട്ടിയത് 244 രൂപ (നിലവിലെ വിലയുടെ 23%). 

അതേസമയം, വാണിജ്യ സിലിണ്ടറിന് 8 രൂപ കുറച്ചു. കൊച്ചിയിലെ വില 2027 രൂപ. 6 ദിവസം മുൻപാണു വാണിജ്യ സിലിണ്ടറിന് 188 രൂപ കുറച്ചത്. കഴിഞ്ഞമാസം 134 രൂപയും കുറച്ചു. ഇതോടെ 2 മാസത്തിനിടെ 330 രൂപ കുറഞ്ഞു. കഴിഞ്ഞമാസം പുതിയ ഗാർഹിക കണക്‌ഷനുള്ള ഡിപ്പോസിറ്റ് നിരക്കിൽ കമ്പനികൾ 750 രൂപയുടെ വർധന വരുത്തിയിരുന്നു. ഇതോടെ പുതിയ കണക്‌ഷനെടുക്കുമ്പോൾ 2200 രൂപ ഡിപ്പോസിറ്റ് നൽകണം. 

English Summary: Cooking gas gets costlier by Rs 50 after domestic LPG cylinder price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com