ADVERTISEMENT

ന്യൂഡൽഹി ∙ ‘വാത്സല്യ ദൗത്യം’ എന്നു പേരു മാറിയ കേന്ദ്ര സർക്കാരിന്റെ ശിശു സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖ വനിത ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഇതുപ്രകാരം പദ്ധതികളുടെ 60% കേന്ദ്ര സർക്കാരും 40% കേരളവും വഹിക്കണം. അരുണാചൽ, അസം, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പദ്ധതി ചെലവിന്റെ 90% കേന്ദ്രത്തിൽ നിന്നു ലഭിക്കും. കേന്ദ്രഭരണ പ്രദേശങ്ങൾക്ക് പൂർണ ചെലവു കേന്ദ്രം നൽകും.

പരിചരണം ആവശ്യമായ കുട്ടികളുടെ പ്രായവും സാഹചര്യവും മനസ്സിലാക്കി 4 തരത്തിൽ സഹായം നൽകുമെന്നും മാർഗരേഖയിലുണ്ട്. സ്പോൺസർഷിപ്, പോറ്റമ്മ, ദത്തെടുക്കൽ, തുടർപരിചരണം എന്നിങ്ങനെ 4 വിഭാഗത്തിലാണ് സഹായം നൽകുക. 4000 രൂപ വീതം കേന്ദ്ര സർക്കാർ നൽകും. കൂടുതൽ ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ നൽകണം.

 

English Summary: Vatsalya Mission fund allocation to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com