ബഫർ സോൺ ആശങ്ക സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതി മന്ദിരവും പരിസ്ഥിതി ലോല മേഖലയിലാകും

High Court | Kerala | Photo - EV Sreekumar | Manorama
(ഫോട്ടോ: ഇ.വി. ശ്രീകുമാർ ∙ മനോരമ)
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതി വിധിപ്രകാരം വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖല (ഇഎസ്‍സെഡ്) ഒരു കിലോമീറ്റർ ചുറ്റളവിലാക്കിയാൽ, കേരളത്തിൽ ഹൈക്കോടതി മന്ദിരത്തെയും ബാധിക്കുമെന്ന ആശങ്ക കോടതിയിൽ ഉന്നയിക്കുമെന്നു വനംവകുപ്പ് അറിയിച്ചു. കേരള ഹൈക്കോടതിക്കു സമീപം മംഗളവനം പക്ഷി സങ്കേതമുണ്ട്. ഒരു കിലോമീറ്ററിനുള്ളിൽ നിയന്ത്രണം വന്നാൽ ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കും. ജനവാസ മേഖല, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഒഴിവാക്കണമെന്നാണ് ഇന്നലെ കേന്ദ്രസർക്കാരിനു മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നൽകിയ നിവേദനത്തിലുള്ളത്.

വയനാടും ഇടുക്കിയും

സംരക്ഷിത വന്യജീവി സങ്കേതങ്ങളും മറ്റും ഏറ്റവും കൂടുതലുള്ളത് ഇടുക്കിയിൽ ആണെങ്കിലും ജനസംഖ്യാപരമായി ഏറ്റവും ദോഷം വയനാടിനാണെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി. ജനവാസ മേഖലകൾ ഒഴിവാക്കി 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഇഎസ്‍സെഡ് പ്രഖ്യാപിക്കാനുള്ള നിർദേശം നേരത്തെ കേന്ദ്രത്തിനു നൽകിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ചു കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയവും പാസാക്കിയ കാര്യവും കേന്ദ്രത്തെ അറിയിച്ചു.

കൂടുതൽ സംസ്ഥാനങ്ങൾ

ഈ വിഷയത്തിൽ ആദ്യം മുന്നോട്ടു വന്നതു കേരളമാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലും പ്രശ്നമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പുറമേ, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രീം കോടതി വിധിയിൽ അതൃപ്തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 

കേരളത്തിന്റെ 3 പ്രധാന നിർദേശങ്ങൾ:

∙ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേരള സർക്കാർ നൽകിയ പരിഷ്കരിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുക. 

∙ സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളും ജനസാന്ദ്രതയും കണക്കിലെടുത്ത് സുപ്രീം കോടതിയുടെ നിർദേശങ്ങളുടെ പരിധിയിൽ നിന്ന് കേരളത്തെ ഒഴിവാക്കുക. ആവശ്യമായ നിയമനടപടികളും നിയമനിർമാണവും നടത്തുക. 

∙ കൃഷി ജീവിതോപാധിയായ 6362 കർഷകരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുക. 

English Summary: Kerala Government to approach Supreme Court on Buffer Zone issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
FROM ONMANORAMA