ADVERTISEMENT

തിരുവനന്തപുരം∙ ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎയ്ക്കു വധഭീഷണിക്കത്ത്. എംഎൽഎ ഹോസ്റ്റലിലെ ഓഫിസിലാണു കത്തു ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണു ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടി വരും. ഭരണം പോയാലും അതു ചെയ്യും’ എന്നാണു കത്തിലെ ഭീഷണി. ഈ കത്ത് അടക്കം രമ ഡിജിപിക്കു പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ നിയമസഭയിൽ രമ വിമർശനം ഉന്നയിച്ചിരുന്നു. അതിനു ശേഷം എം.എം.മണി എംഎൽഎ രമയ്ക്കെതിരെ പരാമർശം നടത്തുകയും വിവാദമായപ്പോൾ സിപിഎം നിർദേശ പ്രകാരം പിൻവലിക്കുകയും ചെയ്തു.

English Summary: KK Rema gets a death threat letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com