ADVERTISEMENT

കൊച്ചി∙ മുൻ മന്ത്രി കെ.ടി.ജലീൽ ഒട്ടേറെ തവണ കോൺസൽ ജനറലിന്റെ മുറിയിൽ കയറി വാതിലടച്ചിട്ടു രഹസ്യ ചർച്ചകൾ നടത്തിയിരുന്നയി സ്വപ്ന സുരേഷ് ആരോപിച്ചു. സ്വർണക്കടത്തു കേസിൽ കെ.ടി.ജലീൽ ഉൾപ്പെട്ടിട്ടില്ലെന്നു താൻ പറഞ്ഞതായി അദ്ദേഹം പ്രചരിപ്പിക്കുന്നതു ശരിയല്ല. കള്ളക്കടത്തിൽ ജലീലിനു ബന്ധമില്ലെന്നു താൻ പറഞ്ഞിട്ടില്ല.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ലംഘിച്ചു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയതു കെ.ടി.ജലീൽ മാത്രമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബൂബക്കർ മുസല്യാർ തുടങ്ങിയവരും നേരിട്ടു ബന്ധം സ്ഥാപിച്ചിരുന്നെന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കർ തനിക്കു സമ്മാനിച്ച ഐ ഫോൺ വീണ്ടെടുക്കാൻ കഴിഞ്ഞാൽ കേസുമായി ബന്ധപ്പെട്ട പല തെളിവുകളും ലഭിക്കുമെന്നു സ്വപ്ന പറഞ്ഞു. ബെംഗളൂരുവിൽ കേസിലെ മൂന്നാം പ്രതി സന്ദീപ്നായർക്കൊപ്പം എൻഐഎ പിടികൂടുമ്പോൾ ആ ഐഫോണും പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ ഫോൺ മഹസറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൻഐഎയിലെ മലയാളികളായ ഉദ്യോഗസ്ഥർ ഈ ഫോണിലെ തെളിവുകളിൽ തിരിമറി നടത്തിയിട്ടുണ്ടെന്നുമാണ് അവരുടെ ആരോപണം.

English Summary: Swapna Suresh against KT Jaleel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com