ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയിൽ സിൻഡിക്കറ്റിന്റെ അറിവില്ലാതെ ആർട്സ് ആൻഡ് സയൻസ് കോളജിനു വൈസ് ചാൻസലർ അംഗീകാരം നൽകിയതായി ആക്ഷേപം. ഇതു തടയണമെന്നും വിസിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി നൽകി.

ടികെസി എജ്യുക്കേഷൻ സൊസൈറ്റിക്കാണ് കാസർകോട് ജില്ലയിൽ ഈ വർഷം പുതിയ കോളജ് അനുവദിക്കാൻ സർക്കാരിനോടു വിസി ശുപാർശ ചെയ്തത്. എന്നാൽ ഇത് സിൻഡിക്കറ്റ് അംഗീകരിച്ചിട്ടില്ല. സർവകലാശാലാ നിയമ പ്രകാരം പുതിയ കോളജ് ആരംഭിക്കാനുള്ള നടപടികൾ ഏപ്രിലിൽ പൂർത്തിയാക്കണം. അക്കാദമിക് വർഷം ആരംഭിക്കുന്നതിനു മുൻപ് അഫിലിയേഷൻ നൽകണമെന്നാണ് വ്യവസ്ഥ.

പുതിയ കോളജുകൾ അനുവദിക്കാനുള്ള അധികാരം സിൻഡിക്കറ്റിനാണ്. എന്നാൽ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വയ്ക്കാതെ മേയിൽ വിസി 2 സിൻഡിക്കറ്റ് അംഗങ്ങളെ പരിശോധനയ്ക്കു ചുമതലപ്പെടുത്തി എന്നാണ് ആക്ഷേപം.

English Summary: Permission for New College; Complaint against Kannur University VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com