ADVERTISEMENT

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഈ സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കണമെന്നു കെപിസിസി ചിന്തൻ ശിബിരത്തിൽ നിർദേശം. മിഷൻ 24 എന്ന പേരിലുള്ള സമിതിയുടെ നിർദേശങ്ങളും ചിന്തൻ ശിബിരത്തിലെ ഗ്രൂപ്പ് ചർച്ചയിലെ ഭേദഗതികളും ഉൾപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതി പ്രഖ്യാപിച്ചത്.

∙സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതാണ് കോൺഗ്രസിലെ രീതി. എന്നാൽ തിരഞ്ഞെടുപ്പിന് 6 മാസം മുൻപ് എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിർദേശം.

∙ തിരഞ്ഞെടുപ്പിന് 3 മാസം മുൻപെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കണം.

∙ കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഉടൻ നിശ്ചയിക്കും. ഇവർക്കു കീഴിൽ നിയമസഭാ മണ്ഡലം നിരീക്ഷകരുണ്ടാകും. 

English Summary: Congress to start preparations for 2024 loksabha elections from next month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com