ADVERTISEMENT

ചെന്നൈ ∙ ഒരുപാടു സ്വപ്നങ്ങളുമായാണു ഗുരുവായൂർ സ്വദേശിനിയായ ആൻബെല്ല തൃശൂർ സെന്റ് തോമസ് കോളജിൽ പഠനം തുടങ്ങിയത്. ഉന്നത പഠനവും സിവിൽ സർവീസുമൊക്കെ സ്വപ്നം കണ്ട ഇൗ പെൺകുട്ടി ഇപ്പോൾ ജീവൻ നിലനിർത്താനുള്ള പെടാപ്പാടിലാണ്. 

കോട്ടപ്പടി പുത്തൂർ വിൻസണിന്റെയും ആലീസിന്റെയും മകളായ ആൻബെല്ലയുടെ ജീവിതം കീഴ്മേൽ മറിച്ചത് കോവിഡാണ്. കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതോടെ കിതപ്പുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. തൃശൂരിലും എറണാകുളത്തും ലക്ഷങ്ങൾ മുടക്കി ചികിത്സകൾ നടത്തിയെങ്കിലും രോഗം കുറഞ്ഞില്ല. ഇതേത്തുടർന്ന് 14ന് ചെന്നൈയിലേക്കു മാറ്റുകയായിരുന്നു. 

നിലവിൽ എക്മോ മെഷീൻ ഘടിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇതിനു മാത്രം പ്രതിദിനം 1.50 ലക്ഷം രൂപ വേണം. ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധി. 1.35 കോടി രൂപയാണു ചികിത്സാ ചെലവ്. 

അവയവമാറ്റ ശസ്ത്രക്രിയയ്ക്കു മസ്തിഷ്ക മരണം സംഭവിച്ച, ഒരേ രക്തഗ്രൂപ്പിൽപ്പെട്ട വ്യക്തിയുടെ ശ്വാസകോശം ലഭിക്കണം. യോജിച്ച അവയവത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇനിയും ജീവിതമേറെ ബാക്കിയുള്ള ഇൗ പെൺകുട്ടിക്കായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചാണു കുടുംബം മുന്നോട്ടുപോകുന്നത്. പത്താം ക്ലാസിൽ 97 ശതമാനവും പ്ലസ്ടുവിന് 99 ശതമാനവും മാർക്കു വാങ്ങിയ മിടുക്കിയാണ് ആൻബെല്ല. 

ആൻബെല്ലയുടെ ചികിത്സാ ധനസമാഹരണാർഥം പിതാവ് പി.കെ.വിൻസന്റെ പേരിൽ എസ്ബിഐ ഗുരുവായൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 101520 66928. IFSC: SBIN0006560. ഫോൺ: 9495463036, 7025100826 (ഗൂഗിൾ പേ).

English Summary: Anbella seeks financial help for Lung transplantation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com