ADVERTISEMENT

തിരുവനന്തപുരം ∙ ‘മാധ്യമം’ ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ ഭരണാധികാരികൾക്കു കെ.ടി.ജലീൽ കത്തയയ്ക്കാൻ പാടില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മന്ത്രിയായിരിക്കെ ജലീൽ കത്തയച്ചതായി കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. 

‘ഇത്തരമൊരു കാര്യം ഞാൻ അറിയുന്നത് അതു വാർത്തയായി വന്നപ്പോഴാണ്. നിയമസഭ പിരിഞ്ഞതിനാൽ ഇത് ജലീലുമായി നേരിട്ടു സംസാരിക്കാൻ സാധിച്ചിട്ടില്ല. നേരിട്ടു കാണുമ്പോൾ ഇക്കാര്യം സംസാരിക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാധ്യമം പത്രത്തിന്റെ പ്രതിനിധികളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ജലീലിനോടു ചോദിച്ചു കാര്യം മനസ്സിലാക്കിയ ശേഷം തുടർന്ന് എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കും’– മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan against K.T. Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com