ADVERTISEMENT

തൊടുപുഴ∙ ഭാഗ്യം വരുന്ന ഒരു വഴി! നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം! കുമാരമംഗലം വില്ലേജ് ഇന്റർനാഷനൽ സ്‌കൂളിലെ ഹെൽത്ത് നഴ്സ് കെ.ജി.സന്ധ്യമോൾക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ഫോണിൽ പറഞ്ഞതനുസരിച്ച് എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ അതിന്റെ അവകാശിയെ വിളിച്ചറിയിച്ച് ടിക്കറ്റ് കൈമാറിയ മൂപ്പിൽക്കടവ് വെട്ടികാട് ലക്കി സെന്റർ ഉടമ സാജൻ തോമസും സത്യസന്ധതയുടെ പ്രതീകമായി. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥാണ് സന്ധ്യയുടെ ഭർത്താവ്. 

മൂന്നു മാസം മുൻപ് സന്ധ്യ ചില്ലറ മാറാൻ ലോട്ടറിക്കടയിൽ എത്തിയപ്പോഴാണ് ആദ്യമായി സാജനെ പരിചയപ്പെടുന്നത്. അന്ന് ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമില്ല. പിന്നീടു വല്ലപ്പോഴും സാജൻ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കും. അക്കാര്യം സന്ധ്യയെ അറിയിക്കും. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം സന്ധ്യ കൃത്യമായി നൽകും. ഇന്നലെയും സാജൻ വിളിക്കുമ്പോൾ അത് ഒന്നാം സമ്മാനത്തിന്റെ കാര്യം പറയാനാണെന്നു കരുതിയതേയില്ല. കാരണം മാറ്റിവച്ച ടിക്കറ്റിന്റെ നമ്പർ ഏതാണെന്നുപോലും സന്ധ്യ ശ്രദ്ധിച്ചിരുന്നില്ല. ഒന്നാം സമ്മാനത്തിന്റെ വിവരം മഞ്ജു ലക്കി സെന്ററിൽനിന്നാണ് സാജനെ വിളിച്ചറിയിച്ചത്.

English Summary: Sthree Sakthi lottery winner sandhyamol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com