ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ പ്രതികൾ സെപ്റ്റംബർ 14 നു നേരിട്ടു ഹാജരാകണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ. ഇവർക്കെതിരായ കുറ്റപത്രം വായിച്ചു കുറ്റം ചുമത്താനാണു നേരിട്ടു ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി മുന്നറിയിപ്പു നൽകി.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭയിൽ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. കോടതി ആവശ്യപ്പെട്ടാൽ ഹാജരാകാതിരിക്കാൻ ആവില്ലല്ലോയെന്നായിരുന്നു വി.ശിവൻകുട്ടിയുടെ പ്രതികരണം.

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തിലാണു വിചാരണക്കോടതി ഉത്തരവ്.

English Summary: Thiruvananthapuram CJM court ordered accused of Kerala Assembly Ruckus Case will present in court directly

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com