രാജസ്ഥാനിൽ നിന്നു കുട്ടികളെ എത്തിച്ചതിനു പാസ്റ്റർ അറസ്റ്റിൽ

arrest
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട് ∙ രാജസ്ഥാനിൽ നിന്നു നിയമവിരുദ്ധമായി പ്രായപൂർത്തിയാവാത്ത 12 പെൺകുട്ടികളെ പെരുമ്പാവൂർ പുല്ലുവഴി 'കരുണാഭവൻ’ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ അനാഥാലയം നടത്തിപ്പുകാരൻ പാസ്റ്റർ ജേക്കബ് വർഗീസ് അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഓഖ എക്സ്പ്രസിൽ നിന്നു റെയിൽവേ സംരക്ഷണ സേന 12 കുട്ടികളെയും രണ്ട് ഇടനിലക്കാരെയും 4 രക്ഷിതാക്കളെയും കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് നടപടി. 

ആർപിഎഫിന്റെയും ശിശു ക്ഷേമ സമിതിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജേക്കബിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി റെയിൽവേ പൊലീസ് എസ്ഐ പി.ജംഷിദ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അനാഥമന്ദിരം നടത്തിപ്പിന് ആവശ്യമായ രേഖകളില്ലാത്തതിനാണ് അറസ്റ്റ് എന്നു റെയിൽവേ പൊലീസ് പറഞ്ഞു. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളായ രണ്ട് ഇടനിലക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

5 വർഷമായി പ്രവർത്തനം ഇല്ലാതിരുന്ന അനാഥാലയം വീണ്ടും ആരംഭിക്കുന്നതിനു മുന്നോടിയായാണ് കുട്ടികളെ എത്തിച്ചത്. ഇന്നലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സ്ഥാപനത്തിനു പ്രവർത്തിക്കാൻ നിലവിൽ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലെന്ന് രായമംഗലം പ‍ഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ അറിയിച്ചു.

കുട്ടികൾക്കൊപ്പം സംഭവ ദിവസം പിടിയിലായ 4 രക്ഷിതാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. മറ്റു രക്ഷിതാക്കൾ ഇന്ന് കോഴിക്കോട്ടെത്തും. രാജസ്ഥാനിലെ ബൽസ്വര ജില്ലാ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടതിനു ശേഷമേ കുട്ടികളെ വിട്ടുനൽകുന്നതു സംബന്ധിച്ചു തീരുമാനമെടുക്കു എന്നു സിഡബ്ല്യുസി ചെയർമാൻ പി.അബ്ദുൽ നാസർ അറിയിച്ചു.

English Summary: Pastor arrested for Child Trafficking 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA