ADVERTISEMENT

തൊടുപുഴ ∙ ഇടുക്കിയിലും ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും ഇന്നലെ പുലർച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കിയിൽ കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ തലനാട്, മേലുകാവ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണു ഭൂചലനമുണ്ടായത്. പുലർച്ചെ 1.48നാണു സംഭവം. 2.4 തീവ്രത രേഖപ്പെടുത്തിയ ചലനം ഭൂനിരപ്പിൽനിന്ന് 5 കിലോമീറ്റർ താഴെനിന്നാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടുക്കിയിൽ നിന്നു 30 കിലോമീറ്റ‍ർ അകലെ കല്യാണത്തണ്ട് മേഖലയാണു പ്രഭവകേന്ദ്രമെന്നാണു നിഗമനം. കോട്ടയം ജില്ലയിൽ അടുക്കം, മേലടുക്കം, മേലുകാവ്, വാളകം തുടങ്ങിയ പ്രദേശങ്ങളിൽ‌ പുലർച്ചെ മുഴക്കവും നേരിയ ചലനവും അനുഭവപ്പെട്ടിരുന്നു. കെഎസ്ഇബിയുടെ വിവിധ കേന്ദ്രങ്ങളിലെ അനലോഗ് മാപിനികളിൽ 3.1നും 2.70നും ഇടയിലാണു ചലന തീവ്രത രേഖപ്പെടുത്തിയത്.

English Summary: Tremor in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com