ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്കു നാളെ മുതൽ ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും കൂടി ലഭിക്കും. ഒരു ഗ്ലാസ് പാൽ വീതം തിങ്കൾ, വ്യാഴം ദിവസങ്ങളിലും ഒരു മുട്ട വീതം ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണു നൽകുക. 33,115 അങ്കണവാടികളിലെ 3–6 പ്രായത്തിലുള്ള 4 ലക്ഷത്തോളം കുട്ടികൾക്കു പ്രയോജനം ലഭിക്കും. ഇതിനായുള്ള ‘പോഷക ബാല്യം’ പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് 

61.5 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 12നു ഡിപിഐ ജവാഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

 

English Summary:  Egg and Milk distribution in Anganwadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com