ADVERTISEMENT

തിരുവനന്തപുരം∙ വ്യാവസായികാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാവുന്ന ആശയങ്ങൾ തേടി കേരള സ്റ്റാർട്ടപ് മിഷൻ സർവകലാശാലകളിലേക്ക് എത്തുന്നു. ഇവ നടപ്പാക്കാൻ ധനസഹായവും മിഷൻ നൽകും. കേരള സർവകലാശാലയുടെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ െസന്റർ സന്ദർശിച്ചപ്പോഴാണ് വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധങ്ങൾ പ്രാവർത്തികമാക്കാമെന്നു മിഷനു ബോധ്യമായത്. 15 നൂതനാശയങ്ങൾ ഇവിടെ കണ്ടെത്തി.

രാജ്യത്തെ സ്റ്റാർട്ടപ് റാങ്കിങ്ങിൽ നൂതനമായ ആശയങ്ങളുടെ പട്ടികയിൽ കേരളം എട്ടാമതാണ്. ഒന്നാമത് കർണാടക. കേരളത്തിന്റെ സ്ഥാനം ഉയർത്തുകയാണ് ലക്ഷ്യം. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ്.ബി.അംബികയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘമാണ് സർവകലാശാലകൾ സന്ദർശിക്കുന്നത്.

കേരളയിൽ കണ്ടെത്തിയ ചില ആശയങ്ങൾ: പ്രമേഹരോഗികളുടെ ശരീരത്തിലെ മുറിവുണക്കുന്ന ബാൻഡേജ്, തുണികളിലും ഭക്ഷ്യവസ്തുക്കളിലും ചേർക്കുന്ന നിറം ഖരമാലിന്യത്തിൽ നിന്ന്, നെൽവയലിലെ കീടങ്ങളെ നശിപ്പിക്കുന്ന ബയോ സ്പ്രേ, ത്രീഡി പ്രിന്റർ.

ഇത്തരം ആശയങ്ങളുണ്ടെങ്കിൽ കോളജ് വിദ്യാർഥികൾക്കും വ്യക്തികൾക്കും സംഘങ്ങൾക്കുമൊക്കെ  സ്റ്റാർട്ടപ് മിഷന്റെ ധനസഹായം ലഭിക്കും. വിവരങ്ങൾക്ക് –https;//grants.star.startupmission.in

 

English Summary: Kerala startup mission new project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com