ADVERTISEMENT

കൊച്ചി ∙ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മൽസരാർഥിയെ അവർ തിരഞ്ഞെടുക്കുന്ന കാറ്റഗറിയിൽ പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം. കോഴിക്കോട് ജില്ലാ സീനിയർ വനിത ജൂഡോ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം നൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി അനാമിക നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിട്ടത്. മത്സരത്തിൽ പങ്കെടുക്കാൻ ട്രാൻസ്ജെൻഡർ വ്യക്തിക്കു തുല്യ അവകാശമുണ്ടെന്നു കോടതി പറഞ്ഞു. 

അപേക്ഷ നൽകാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെങ്കിൽ കേരള ജൂഡോ അസോസിയേഷൻ, കോഴിക്കോട് ജില്ലാ ജൂഡോ അസോസിയേഷൻ എന്നിവർ ഹർജിക്കാരിയുടെ അപേക്ഷ സ്വീകരിക്കണം. സർക്കാരിന് ഉൾപ്പെടെ നോട്ടിസിനു നിർദേശിച്ചു ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി. ഓൺലൈനിലൂടെ അപേക്ഷ നൽകിയപ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരെ മത്സരിക്കാൻ അനുവദിക്കില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണു ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

English Summary: Transgender persons can take part in sports events in gender category of their choice, says Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com