ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി ആൾമാറാട്ടം നടത്തി വിജയിപ്പിക്കുന്ന അട്ടിമറി കണ്ടെത്തിയ സാഹചര്യത്തിൽ ലേണേഴ്സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടി ഓഫിസുകളിലെത്തി ഓൺലൈനിൽ എഴുതാൻ നിർദേശം. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 22 മുതൽ ഇത്തരത്തിലായിരിക്കും പരീക്ഷ.

മാസം 5000–6000 ഇതര സംസ്ഥാനക്കാർ മലയാളത്തിൽ പരീക്ഷയെഴുതി വിജയിക്കുന്ന അട്ടിമറി ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. അപേക്ഷകർ അതത് ആർടിഒ, സബ് ആർടി ഓഫിസുകളിൽ ഓൺലൈനായി തീയതിയും സമയവും ബുക്ക് ചെയ്ത് നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കാനാണ് നിർദേശം. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ലേണേഴ്സ് ടെസ്റ്റിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്നതിനാലാണു പുതിയ രീതിയെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. 

കോവിഡിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷകർക്ക് ഓൺലൈനായി പരീക്ഷയെഴുതാൻ അനുമതി നൽകിയിരുന്നത്. ഇതാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. അപേക്ഷകനിൽ നിന്ന് 3000 മുതൽ 5000 രൂപവരെ വാങ്ങി പരീക്ഷയെഴുതിയത് ഡ്രൈവിങ് സ്കൂളുകാരും ഏജന്റുമാരുമാണെന്നും കണ്ടെത്തിയിരുന്നു. 

English Summary: Learners test in RT office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com