വരുന്നു, ബിഗ് ക്യു സീസൺ 3

big-q
SHARE

മൂന്നു ലക്ഷം രൂപ ഒന്നാം സമ്മാനവുമായി ബിഗ് ക്യു ക്വിസ് വീണ്ടും. സ്കൂൾ വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ക്വിസ് ആയ മലയാള മനോരമ– സാന്റാമോണിക്ക ബിഗ് ക്യു ചാലഞ്ചിന്റെ മൂന്നാം സീസണിന് ഇന്നുമുതൽ റജിസ്റ്റർ ചെയ്യാം. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം. രണ്ടുപേരുടെ ടീമായാണു മത്സരം. റജിസ്ട്രേഷൻ സ്കൂൾ മേധാവികൾ വഴി മാത്രം.

സംസ്ഥാനതല മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിനു 3 ലക്ഷം രൂപ സമ്മാനം. ‌രണ്ടാം സമ്മാനം 2 ലക്ഷം; മൂന്നാം സമ്മാനം ഒരു ലക്ഷം. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുമുണ്ട്. ജില്ലാതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 7000, 5000, 3000 രൂപ വീതമാണു സമ്മാനം. സംസ്ഥാന തല മത്സരം മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണു ബിഗ് ക്യു ചാലഞ്ച്.

∙സ്കൂൾ മേധാവികൾക്ക് ഇന്നുമുതൽ താഴെ പറയുന്ന  വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം 

www.manoramaonline.com/bigq 

∙വിവരങ്ങൾക്ക്: 9446003717 (രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ)

English Summary: Manorama Big Q quiz season 3

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA