ADVERTISEMENT

തിരുവനന്തപുരം ∙ ജാതി തിരിച്ച് സ്പോർട്സ് ടീം രൂപീകരിക്കുമെന്ന തരത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം വിവാദമായി. 5 കായിക ഇനങ്ങളിൽ ജനറൽ വിഭാഗത്തിനു പുറമേ പട്ടിക ജാതി, വർഗ വിഭാഗങ്ങൾക്കായി കോർപറേഷന്റെ സ്വന്തം ടീമുകൾ രൂപീകരിക്കുമെന്നായിരുന്നു മേയറുടെ പ്രഖ്യാപനം. 

''നഗരത്തിലെ കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാല അഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളി ബോൾ, ബാസ്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ നഗരസഭ ഔദ്യോഗിക ടീം ഉണ്ടാക്കും. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും എസ്‌സി, എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമും ആണ് ഉണ്ടാകുക’ – മേയർ ഞായറാഴ്ച ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

ഇതേത്തുടർന്ന്, സംവരണ– ജാതി അടിസ്ഥാനത്തിൽ കായിക മത്സരങ്ങൾ നടത്താറില്ലെന്നും ഇത് അനാവശ്യമായ വേർതിരിവുണ്ടാക്കുമെന്നും അഭിപ്രായമുയർന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ചു പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ടീം രൂപീകരിക്കുക എന്നതാണ് ആശയമെന്ന് മേയർ വിശദീകരിച്ചു.

English Summary: Thiruvananthapuram Mayor Arya Rajendran faces heat on her FB post about a sports team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com