ADVERTISEMENT

കായംകുളം ∙ സംസ്ഥാന സർക്കാർ സർവീസിൽ നിന്നു വിരമിച്ച ഒരുവിഭാഗം ജീവനക്കാർക്ക് പ്രതിമാസ പെൻഷൻ തുകയിൽ 2,000 മുതൽ 3,000 രൂപ വരെ കുറവു വരുന്നതായി പരാതി. 2019 ജൂലൈ മുതൽ 2020 മാർച്ച് വരെ വിരമിച്ച 9000 സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമാണ് പെൻഷൻ കുറഞ്ഞത്. 

2019 ജൂലൈ മുതൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോൾ സംഭവിച്ച അപാകതയാണ് ഈ നഷ്ടത്തിനു കാരണമെന്നാണു പറയുന്നത്. വിരമിക്കുന്ന മാസം മുതൽ പിന്നോട്ടുള്ള 10 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെൻഷൻ നിജപ്പെടുത്തിയപ്പോഴാണിതു സംഭവിച്ചത്. 2019 ജൂലൈ മുതൽ വർധിച്ച ശമ്പളം ലഭിച്ചപ്പോൾ മുൻപത്തെ 9 മാസം പഴയ സ്കെയിലുള്ള ശമ്പളമാണ് ഇവർ വാങ്ങിയത്.

10 മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയപ്പോൾ ഒരു മാസത്തെ വർധിച്ച ശമ്പളവും 9 മാസത്തെ പഴയ നിരക്കിലുള്ള ശമ്പളവും ചേർത്താണ് തുക കണക്കാക്കിയതെന്ന് ഇവർ പറയുന്നു. പെൻഷൻ അനോമലി എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

English Summary: Pensioners to approach court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com