ADVERTISEMENT

തിരുവനന്തപുരം ∙ ജലനിരപ്പ് ആറടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ട് 7നുള്ള കണക്കു പ്രകാരം 2376 അടിയാണ് ജലനിരപ്പ്. 2375.53 അടി എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 2381.53 അടിയിൽ ഓറഞ്ച് അലർട്ടും 2382.53 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134.85 അടിയായി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് തമിഴ്നാട് തുറന്നു. 71 അടി ഉയരമുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിയായി ഉയർന്നതോടെയാണ് 7 ഷട്ടറുകളും തുറന്നത്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. അണക്കെട്ടുകളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും അവലോകന യോഗത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ഉൾപ്പെടെ കെഎസ്ഇബി അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയും പറഞ്ഞു.

English Summary: Blue alert in idukki dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com