ADVERTISEMENT

കൊച്ചി ∙ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു തടയണമെന്നു ഹൈക്കോടതി നിർദേശം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ വ്യക്തികൾക്ക് ദൃശ്യങ്ങൾ പകർത്തി പരാതി നൽകാൻ സംവിധാനം വേണമെന്നും ജസ്റ്റിസ് അമിത് റാവൽ നിർദേശം നൽകി. 

കെ.എ.അബൂബക്കർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നു പ്രഷർ ഹോണുകൾ ഉടമകൾ നീക്കം ചെയ്തെന്ന് ഉറപ്പാക്കണം. ഡ്രൈവർമാരുടെ നിയമലംഘനത്തെക്കുറിച്ച് പരാതി നൽകാൻ ബസുകളിലും ഓട്ടോറിക്ഷകളിലും രണ്ടു ടോൾ ഫ്രീ നമ്പറുകൾ നൽകണം. 

സ്റ്റോപ്പുകളിൽ മാത്രം നിർത്താൻ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും നിർദേശം നൽകണം. ഓട്ടോറിക്ഷകൾ ശ്രദ്ധയില്ലാതെ റോഡിൽ വെട്ടിത്തിരിക്കുന്നതു തടയണം. സൈഡ് വ്യൂ, ബാക്ക് വ്യൂ മിററുകൾ ബസുകളിലും ഓട്ടോകളിലും ഘടിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

English Summary: High Court instructs restriction for mobile phone use of traffic police while on duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com