‘ആസാദിസാറ്റി’ൽ മലപ്പുറം കയ്യൊപ്പ്; ചിപ്പ് പ്രോഗ്രാമിങ്ങിൽ പങ്കെടുത്ത് ചേരിയം ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനികൾ

azaadisat-chip-programming-students
ആസാദിസാറ്റിന്റെ ചിപ്പ് പ്രോഗ്രാമിങ്ങിൽ പങ്കെടുത്ത വിദ്യാർഥിനികൾ പ്രധാനാധ്യാപകൻ പി.അൻവർ ബഷീർ, അധ്യാപിക നമിത പ്രകാശ് എന്നിവർക്കൊപ്പം.
SHARE

മങ്കട (മലപ്പുറം) ∙ എസ്എസ്എൽവി വഹിക്കുന്ന ‘ആസാദിസാറ്റ്’ ഉപഗ്രഹത്തിന്റെ ചിപ്പ് പ്രോഗ്രാം ചെയ്തവരിൽ മലപ്പുറത്തെ ചേരിയം ഗവ. ഹൈസ്കൂളിലെ 10 പെൺകുട്ടികളും. ആസാദിസാറ്റിന്റെ നിർമാണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 75 സ്കൂളുകളിൽനിന്നുള്ള പെൺകുട്ടികളാണ് പങ്കാളിയായത്. ഇതിൽ, കേരളത്തിൽനിന്ന് അവസരം കിട്ടിയ ഏക വിദ്യാലയമാണ് ചേരിയം സ്കൂൾ. 

മാർച്ചിലാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് പ്രധാനാധ്യാപകൻ പി.അൻവർ ബഷീറിന്റെയും അധ്യാപിക നമിത പ്രകാശിന്റെയും നേതൃത്വത്തിൽ ഒരുക്കം തുടങ്ങി. ഐഎസ്ആർഒ വിദഗ്ധരുടെ ഓൺലൈനായുള്ള നിർദേശങ്ങളനുസരിച്ചാണു ചിപ്പ് പ്രോഗ്രാമിങ് പൂർത്തിയാക്കിയത്.

Content Highlights: ISRO, Azaadisat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA