മങ്കിപോക്സ് ലക്ഷണം: ജിദ്ദയിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ

monkey-pox
SHARE

കൊച്ചി ∙ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു നിരീക്ഷണത്തിന് ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ എത്തിയ യുപി സ്വദേശിയായ യുവാവാണു നിരീക്ഷണത്തിലുള്ളത്. ഇദ്ദേഹത്തിന്റെ സാംപിൾ പരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മങ്കിപോക്സ് ലക്ഷണങ്ങളോടെ നേരത്തേ എട്ടു പേരെ പലപ്പോഴായി ആലുവ ജില്ല ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായി. 

English Summary: Youth under observation due to monkeypox symptoms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}