നീരൊഴുക്ക് കൂടുന്നു; ഇടുക്കി ഡാം തുറക്കാൻ സാധ്യത

ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന ചെറുതോണി - ഇടുക്കി അണക്കെട്ടുകളുടെ ദൃശ്യം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
SHARE

തൊടുപുഴ ∙ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്നു വൈകിട്ടോടെ തുറന്നേക്കുമെന്നു സൂചന. മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറക്കുകയും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നതിനാൽ ചെറുതോണിയിൽ ജലനിരപ്പ് ഉയരുകയാണ്. 

കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. ഇന്നലെ രാത്രി 7നു ജലനിരപ്പ് 2381.54 അടിയിലെത്തി. ഒരടികൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ടിലെത്തും. തുടർന്നും നീരൊഴുക്ക് കുറയുന്നില്ലെങ്കിൽ ഷട്ടർ തുറക്കാതെ നിർവാഹമില്ല. 

നീരൊഴുക്ക് ഇതേരീതിയിൽ തുടർന്നാൽ ഇന്നു പുലർച്ചയോടെ റെഡ് അലർട്ട് ആകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെവന്നാൽ വൈകിട്ടോടെ ഡാം തുറക്കേണ്ടി വന്നേക്കും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി ചർച്ച ചെയ്തു തുടങ്ങി. 

ഇടുക്കിയിൽ വെള്ളം തുറന്നുവിട്ടാൽ ആലുവയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും. അത് മറികടക്കാനുള്ള നടപടികളെടുത്ത ശേഷമേ ഇടുക്കി തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നു  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  

English Summary: Idukki dam may be opened

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}