ADVERTISEMENT

തിരുവല്ല ∙ താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 10.45നാണ് മന്ത്രി പരിശോധനയ്ക്ക് എത്തിയത്. 4 ഒപികളിൽ രണ്ടെണ്ണത്തിൽ ഡോക്ടർമാരില്ലായിരുന്നു. ഐപി ബ്ലോക്കിലെത്തിയ മന്ത്രി, സൂപ്രണ്ടിനോട് ഹാജർ ബുക്ക് ആവശ്യപ്പെട്ടു. ഇതിൽ ഒപ്പിട്ട ഡോക്ടർമാരിൽ പകുതി പേർ പോലും അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നില്ല. 

മന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രിയിലെത്തി. മന്ത്രി എത്തിയപ്പോൾ ഇല്ലാതിരുന്ന മുഴുവൻ ഡോക്ടർമാരോടും വിശദീകരണം തേടി. പലരും ഒപി സമയത്ത് വാർഡിലും ഓപ്പറേഷൻ തിയറ്ററിലുമായിരുന്നു എന്നാണ് മറുപടി നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റി. പകരം വർക്കലയിൽനിന്നു ഡോ.ബിജു നെൽസനെ താലൂക്ക് ആശുപത്രി സൂപ്രണ്ടായി നിയമിച്ചു.

ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ വെള്ളിയാഴ്ച രാവിലെ 8 മുതൽ 11 മണി വരെ നാൽപതോളം രോഗികൾ കാത്തിരുന്നെങ്കിലും ഡോക്ടർ എത്തിയിരുന്നില്ല. 11 മണി കഴിഞ്ഞതോടെ രോഗികളും കൂടെ വന്നവരും സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചപ്പോഴാണ് ഓർത്തോ ഡോക്ടർ വന്നില്ലെന്നും അവധിയാണെന്നുമുള്ള വിവരം സൂപ്രണ്ട് അറിഞ്ഞത്. രോഗികളിൽ പലരും മന്ത്രിയെ പരാതി അറിയിച്ചിരുന്നു. ഇതോടെയാണ് സന്ദർശനം നടത്താൻ മന്ത്രി തീരുമാനിച്ചത്.

English Summary: Minister Veena George's surprise visit to Thiruvalla Taluk Hospital; Hospital Superintendent Transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com