ട്വന്റി20 നേതാവിന്റെ കൊലപാതകം: ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി

ernakulam-deepu
SHARE

ന്യൂഡൽഹി ∙ കിഴക്കമ്പലത്തെ ട്വന്റി20 പ്രാദേശിക നേതാവ് സി.െക. ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പാർട്ടിയുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനു ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി. ജുഡീഷ്യൽ ഓഫിസർമാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നു വേണ്ടിയിരുന്നതെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഇത്തരം പരാമർശങ്ങൾ അനുവദനീയമല്ലെന്നും വ്യക്തമാക്കി.

നേരത്തെ, പരാമർശം കോടതി മരവിപ്പിച്ചിരുന്നു. ഹണി എം.വർഗീസ് നൽകിയ ഹർജിയിൽ ജഡ്ജിമാരായ എസ്. അബ്ദുൽ നസീർ, ജെ. മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണു നടപടി. ജഡ്ജിക്കു സിപിഎം ബന്ധമുണ്ടെന്നും കേസിൽ തനിക്കു നീതി ലഭിക്കില്ലെന്നും കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛൻ ആരോപിച്ചിരുന്നു.  

English Summary: Twenty20 leader murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}