ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ കണ്ണൂർ ഒഴികെ 13 ജില്ലകളിലും കോവിഡ് പരിശോധന കുറഞ്ഞതായി ആരോഗ്യമന്ത്രാലയം. കേസുകൾ വ്യാപിക്കുന്നതു തടയാൻ സംസ്ഥാനതലത്തിൽ നടപടി കർശനമാക്കണമെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തയച്ചു. 

കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ പ്രതിവാര സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കൂടുതലാണെന്നും കത്തിൽ വ്യക്തമാക്കുന്നു. സ്ഥിരീകരണ നിരക്ക് 5% കൂടുതലാണെങ്കിൽ സ്ഥിതി അപകടകരമെന്നാണു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. 

മറ്റു മുന്നറിയിപ്പുകൾ:

∙  ഒരുമാസമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്–പ്രതിദിനം ശരാശരി 2347 കേസുകൾ. 

∙ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

കരുതലെടുക്കണം.

∙ കോവിഡ് പരിശോധന എല്ലാ ജില്ലകളിലും കൂട്ടണം. 

∙ ജനിതക ശ്രേണീകരണം, വാക്സീൻ കുത്തിവയ്പ് എന്നിവ സജീവമായി നടത്തണം.

English Summary: Covid test decreased in 13 districts says central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com