ADVERTISEMENT

കൊച്ചി ∙ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു താഴെയെത്തി. നിലവിൽ 94 ഡോളറാണ് ബ്രെന്റ് ക്രൂഡ് നിരക്ക്. റഷ്യ–യുക്രെയ്ൻ സംഘർഷത്തെ തുടർന്നു ഫെബ്രുവരിയിൽ 100 ഡോളറിനു മുകളിലേക്കു കുതിച്ച ക്രൂഡ് വില ആദ്യമായാണ് ഇത്രയും താഴുന്നത്. 

ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കുന്നതാണ് പെട്ടെന്നു വില താഴാനുള്ള കാരണം. എന്നാൽ ഇന്ത്യയിൽ ഇതിനനുസരിച്ച് ഇന്ധനവിലയിൽ മാറ്റം വരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിൽ ഇന്ധന നിരക്കിൽ മാറ്റം വന്നിട്ടില്ല.

English Summary: Crude oil prices falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com