കഥകളി ഗായകൻ മുദാക്കൽ ഗോപിനാഥൻ നായർ അന്തരിച്ചു

Mudakkal Gopinathan Nair
മുദാക്കൽ ഗോപിനാഥൻ നായർ
SHARE

വെഞ്ഞാറമൂട് (തിരുവനന്തപുരം)∙ ആറു പതിറ്റാണ്ടിലേറെ കളിയരങ്ങിലെ അനുഗൃഹീത ശബ്ദമായിരുന്ന പ്രശസ്ത കഥകളി ഗായകൻ വെഞ്ഞാറമൂട് മുദാക്കൽ ചിത്രാഞ്ജലിയിൽ മുദാക്കൽ ഗോപിനാഥൻ നായർ (87) അരങ്ങൊഴിഞ്ഞു. സംസ്കാരം നടത്തി. നിഷാദാർജ്ജുനീയം, പ്രതിജ്ഞാ കൗടില്യം തുടങ്ങി ഒട്ടേറെ ആട്ടക്കഥകൾക്ക് സംഗീതവും താളവും ചിട്ടപ്പെടുത്തി .

കഥകളി നടനും ഗായകനും ആയിരുന്ന മുദാക്കൽ ചെല്ലപ്പൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനാണ്. ഗുരു ചെങ്ങന്നൂർ രാമൻപിള്ള , കലാമണ്ഡലം കൃഷ്ണൻനായർ, ഡോ.കലാമണ്ഡലം രാമൻകുട്ടിനായർ, കുടമാളൂർ കരുണാകരൻ നായർ തുടങ്ങിയവരോടൊപ്പം അരങ്ങുകളിലെ ശ്രദ്ധേയ സാന്നിധ്യമായി.  കുടമാളൂർ കരുണാകരൻ നായർ തിരുവനന്തപുരത്ത് സ്ഥാപിച്ച സത്സംഗത്തിൽ അധ്യാപകനായും പ്രവർത്തിച്ചു.  1953 ൽ കലാമണ്ഡലം കൃഷ്ണൻനായരോടൊപ്പം ഡൽഹിയിൽ കഥകളി അവതരിപ്പിച്ചപ്പോൾ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കീർത്തി മുദ്ര നൽകി ആദരിച്ചു. 

ഭാര്യ: പി. ശാന്തകുമാരി അമ്മ.  മക്കൾ: രാജേശ്വരി അമ്മ, ഉണ്ണിക്കൃഷ്ണൻ നായർ ( മിൽമ), അഡ്വ. സതീശൻ നായർ, പരേതനായ സന്തോഷ്കുമാർ . മരുമക്കൾ: ഗോപകുമാർ ( റിട്ട. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ ) , ആർ.ബിന്ദു, ദേവി (ദേവി ക്ലിനിക് , പേരൂർക്കട) , പരേതയായ ഡോ. മീനാകുമാരി.

English Summary: Mudakkal Gopinathan Nair passed away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}