വിഡിയോ വൈറലാകാൻ പെൺകുട്ടിക്ക് ടിപ്സ്; ടിക് ടോക് താരം പീഡനക്കേസിൽ അറസ്റ്റിൽ

Vineeth
വിനീത്
SHARE

തിരുവനന്തപുരം ∙ ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. ചിറയിൻകീഴ്  വെള്ളല്ലൂർ കീഴ്പേരൂർ  സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഒട്ടേറെപ്പേർ പിന്തുടരുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ടിക് ടോക് ചെയ്തു വൈറലാക്കുന്നതിന്റെ ടിപ്സുകൾ നൽകാമെന്നു പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.

പിന്നീട് വിഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. ഒട്ടേറെത്തവണ പെൺകുട്ടിയുമായി ഇയാൾ ചാറ്റ് ചെയ്തതിന്റെ തെളിവുകൾ പ്രതിയുടെ ഫോണിൽനിന്നു പൊലീസ് കണ്ടെടുത്തു. 

English Summary: Youth arrested for Rape Girl

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}