ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയിൽ പരിചയസമ്പന്നരായ മന്ത്രിമാർ വേണ്ടതായിരുന്നുവെന്ന് സിപിഐയുടെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി.ദിവാകരൻ. മന്ത്രിമാർക്കു പരിചയക്കുറവുണ്ടെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കു പൊട്ടിത്തെറിക്കേണ്ടി വന്നത് അതുകൊണ്ടാണ്. 21 മന്ത്രിമാരിൽ സിപിഐയുടേത് ഉൾപ്പെടെ 17 പേരും പുതുമുഖങ്ങളാണ്. അനുഭവസമ്പത്തുള്ള പ്രമുഖർ ഒഴിവാക്കപ്പെട്ടതു സംസ്ഥാനത്തിനു നഷ്ടമാണെന്നും മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ബിജെപിയിൽനിന്നും ആർ എസ്എസിൽനിന്നും വരുന്നവരെ പാർട്ടിയിലേക്കു സിപിഎം വരവേൽക്കുന്നതിനെ ദിവാകരൻ പരിഹസിച്ചു. 75 വയസ്സ് പിന്നിട്ടവരെ സിപിഐയുടെ ഘടകങ്ങളിൽനിന്ന് ഒഴിവാക്കുന്നതു യുവരക്തം കൊണ്ടുവരാൻ വേണ്ടിയാണ്. എന്നു കരുതി സി.അച്യുതമേനോനോടോ, എം.എൻ.ഗോവിന്ദൻ നായരോടോ ടി.വി.തോമസിനോടോ പ്രായത്തിന്റെ പേരിൽ മാറിനിൽക്കണമെന്നു പറയാൻ കഴിയുമായിരുന്നോ? 75 കഴിഞ്ഞ താൻ മാറാൻ നേരത്തേ സന്നദ്ധനാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ സംസ്ഥാന സെക്രട്ടറി ആയി തുടരണോ എന്നു കാനം രാജേന്ദ്രൻ തന്നെയാണു തീരുമാനിക്കേണ്ടത് – ദിവാകരൻ പറഞ്ഞു.

English Summary: C Divakaran on Second Pinarayi Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com