സ്വപ്നം വരയ്ക്കാൻ കൈകളെന്തിന്?

Malayala Manorama Independence Day Masthead
ചിത്രഭാരതം. മനോരമയുടെ ഇന്നത്തെ തലക്കെട്ടുദൃശ്യം.
SHARE

മനോരമയുടെ ഇന്നത്തെ തലക്കെട്ടുദൃശ്യം തയാറാക്കിയ സ്വപ്ന അഗസ്റ്റിന്റെ വാക്കുകൾ: 

പ്രകൃതിയിലെ സുന്ദരദൃശ്യങ്ങൾ വരയ്ക്കാനാണ് എനിക്കേറെയിഷ്ടം. പക്ഷേ, മനോരമയുടെ തലക്കെട്ടുദൃശ്യത്തിനു വേണ്ടി ഇന്ത്യയെ വരയ്ക്കാൻ തീരുമാനിച്ചപ്പോൾ  മനസ്സിൽ കയറിവന്നത് നമ്മുടെ ദേശീയ പക്ഷിയായ മയിലും ദേശീയ പുഷ്പമായ താമരയുമാണ്. കാലുകൾകൊണ്ടും വായകൊണ്ടും ചിത്രം വരയ്ക്കുന്നവരുടെ സംഘടനയിൽ (മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റ്സ് – എംഎഫ്പിഎ) അംഗമാണ് ഞാൻ. 

Swapna Augustine
സ്വപ്ന അഗസ്റ്റിന്‍

കടലാസ് നിലത്തുവിരിച്ചു കാൽ വിരലുകൾക്കിടയിൽ ബ്രഷ് പിടിച്ചാണു ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നത്. എന്നെപ്പോലെ വേറെയും ഒരുപാടു പേരുണ്ട്; മലയാളികളുമുണ്ട്. കൈകൾ ഇല്ലെന്നത് ബ്രഷ് എടുക്കാൻ അവർക്കു തടസ്സമായില്ല. അല്ലെങ്കിലും, സ്വപ്നം വരയ്ക്കാൻ കൈകൾ  എന്തിനാണ്?

English Summary: Malayala Manorama Independence Day Masthead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}