ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി സർട്ടിഫിക്കറ്റിനുപകരം തൽക്കാലം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മഴക്കെടുതി മൂലം വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതി‍നാലുമാണ് ഈ നിർദേശം.

സിബിഎസ്ഇ വിദ്യാർഥികൾ സ്വയവും ഗസറ്റഡ് ഓഫിസറെക്കൊണ്ടും സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീടു കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു.‌

 

English Summary: SSLC certificate can now be used to certify caste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com