ADVERTISEMENT

ഏറ്റുമാനൂർ ∙ സിപിഐ സംസ്ഥാന നേതൃത്വം നിർദേശിച്ച സ്ഥാനാർഥിയെ പരാജയപ്പെടുത്തി സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി അട്ടിമറി ജയം നേടി. നിലവിലെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.കെ.സന്തോഷ് കുമാറിന്റെ പേരാണു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിച്ചത്. സന്തോഷിനെതിരെ മത്സരിച്ച ബിനുവിന് 51 അംഗ ജില്ലാ കൗൺസിലിൽ 29 വോട്ട് കിട്ടി. സന്തോഷിന് 21 വോട്ടും. രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. 

സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാട്ടിലെ സമ്മേളനത്തിൽ ഔദ്യോഗികപക്ഷം പരാജയപ്പെട്ടത് കാനത്തിനു തിരിച്ചടിയായി. സംസ്ഥാന സെക്രട്ടറി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. അഭിഭാഷകനായ ബിനു ഓയിൽപാം ഇന്ത്യ മു‍ൻ ചെയർമാനാണ്. സിമന്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി, വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്. 

English Summary: V.B.Binu elected as CPI Kottayam district secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com