ചുമതലപ്പെടുത്തുന്നവർ മാത്രം ക്രൈസ്തവ സഭാ നേതൃത്വത്തെ കണ്ടാൽ മതി

BJP-Logo
SHARE

തിരുവനന്തപുരം∙ ചുമതലപ്പെടുത്തുന്നവർ അല്ലാതെ മറ്റു നേതാക്കളാരും ക്രൈസ്തവ സഭാ നേതൃത്വത്തെ കാണാൻ പോകേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ കർശന നിർദേശം. കേന്ദ്രനേതൃത്വത്തിന്റെ നിർദേശമാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം കൊല്ലത്ത് സംസ്ഥാന ഭാരവാഹി യോഗത്തിൽ അറിയിച്ചത്.

ആർഎസ്എസിന്റെ കേന്ദ്ര നേതാക്കളും സംസ്ഥാനത്തെ പ്രത്യേകം നിശ്ചയിച്ച നേതാക്കളുമാണ് ക്രൈസ്തവ സഭകളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. അതിനിടെ ബിജെപി ജില്ലാ ഭാരവാഹികൾ വരെ കിട്ടുന്ന അവസരത്തിലൊക്കെ ബിഷപ് ഹൗസുകളിലെത്തി സഭാ നേതൃത്വത്തെ കണ്ടെന്നുവരുത്തി സമൂഹ മാധ്യമങ്ങളിൽ പടം ഇടുന്നതു പതിവായി. ഇത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കർശന നിലപാട്.

സഭാ നേതൃത്വത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ എത്തിക്കുന്നതിനുമാണ് ആർഎസ്എസ് നേതൃത്വം നേരിട്ട് ചർച്ചകൾക്കിറങ്ങിയത്. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനങ്ങളുമെടുത്തു. ന്യൂനപക്ഷത്തെ നിർവചിക്കുന്നതിൽ സംസ്ഥാന സർക്കാരിനാണ് അവകാശമെന്ന രീതിയിൽ സുപ്രീംകോടതിയിൽ ഉണ്ടായിരുന്ന കേസിൽ കേന്ദ്രത്തിനാണ് ഇതിന് അധികാരമെന്ന് സത്യവാങ്മൂലം നൽകിയതും ഇത്തരം ചർച്ചകളുടെ പിന്നാലെയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോൺ ബിർള, ബിജെപി കേരള പ്രഭാരി മുൻ കോയമ്പത്തൂർ എംപി സി.പി.രാധാകൃഷ്ണൻ എന്നിവരാണ് ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത്.

സെക്രട്ടേറിയറ്റ് മാർച്ച് 20 ന്

തിരുവനന്തപുരം∙ സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെയും കരിവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചുനൽകാത്തതിനെതിരെയും 20ന് ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ആദിവാസികൾക്കെതിരെ നടന്ന അക്രമങ്ങളുടെ കേസുകൾ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു. കേരളീയത ഉയർത്തിക്കാട്ടി പരിപാടികൾ സംഘടിപ്പിക്കും. ഓണത്തിന്റെ പാരമ്പര്യം ശരിയായ രീതിയിൽ അവതരിപ്പിക്കാനുള്ള പദ്ധതിക്കും തുടക്കം കുറിക്കും.

English Summary: BJP central leadership strict instruction to leaders regarding meeting christian leaders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}