ജനകീയ ബന്ധം മെച്ചപ്പെടുത്താൻ മുഖം മിനുക്കലിന് സിപിഎം

cpm-logo
SHARE

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മിനുക്കലിനു സിപിഎം. ജനകീയ ബന്ധം ശക്തമാക്കാനും പ്രതിഛായ മെച്ചപ്പെടുത്താനും വേണ്ട കർമപദ്ധതിയാണ് പാർട്ടി തയാറാക്കുന്നത്. ഇന്നലെയും ഇന്നുമായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച നിർദേശങ്ങൾ നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വയ്ക്കും.

പാർട്ടിയെ ശക്തിപ്പെടുത്താൻ ഓരോ സംസ്ഥാന ഘടകവും ചെയ്യേണ്ട കാര്യങ്ങളുടെ പൊതു രൂപം പാർട്ടി കോൺഗ്രസ് നിർദേശിച്ചിരുന്നു. ഇതു ചർച്ച ചെയ്ത കേന്ദ്രകമ്മിറ്റി കേരളത്തി‍ൽ ചെയ്യേണ്ട കാര്യങ്ങൾക്കു രൂപം കൊടുക്കാൻ സംസ്ഥാന ഘടകത്തിനു നിർദേശം നൽകി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രാഷ്ട്രീയ–സംഘടനാ ദൗത്യങ്ങളിലേക്കു  കടക്കുന്നത്.

കേരളത്തെ ഞെരുക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളും അതിനെതിരെ നടത്തേണ്ട പ്രചാരണ പരിപാടികളും ഇതിന്റെ ഭാഗമായി ആലോചിക്കും. ദേശീയതലത്തിൽ കേരളത്തെ ബദൽ ആയി ഉയർത്തിക്കാട്ടാനുള്ള ശ്രമവും ഉണ്ടാകും. സർക്കാരിന്റെ പ്രവർത്തനത്തിലെ പോരായ്മകളും പാളിച്ചകളും മറികടക്കാനുളള നിർദേശങ്ങളും പാർട്ടി തയാറാക്കും. 

English Summary: CPM for image buildup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA