ADVERTISEMENT

നെടുമ്പാശേരി ∙ ദേശീയപാതയിൽ നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപെട്ട് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ച സംഭവത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചു. കുഴിയിൽ വീണ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ച് വീണ ഹാഷിം മറ്റൊരു വാഹനം ഇടിച്ചാണോ മരിച്ചതെന്ന് ഉറപ്പാക്കുന്നതിനാണ് റോഡിലും ഹാഷിം ഓടിച്ചിരുന്ന വാഹനത്തിലും ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ദേശീയപാതയിൽ നിറയെ നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ കഴിയാത്തത് ക്യാമറകൾ നോക്കുകുത്തിയായി മാറിയതിനു തെളിവായി. വെള്ളിയാഴ്ച നടന്ന ഹാഷിമിന്റെ അപകടത്തിലെയും ശനിയാഴ്ച അങ്കമാലി ടെൽക് ഭാഗത്ത് തിരുവനന്തപുരം സ്വദേശി രതീഷ് മരിച്ച അപകടത്തിലെയും വാഹനങ്ങൾ കണ്ടെത്താനായിട്ടില്ല.

പ്രതിപക്ഷ നേതാവ് മനസ്സിലെ കുഴി നികത്തട്ടെ: മന്ത്രി റിയാസ്

തിരുവനന്തപുരം ∙ ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ശ്രദ്ധയിൽപെടുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേന്ദ്ര സർക്കാരിനു വക്കാലത്തു പിടിക്കുന്നതു പോലെയാണു പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നത്. 

സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായി മനസ്സിലുണ്ടായ കുഴികൾ നികത്തുകയാണ് പ്രതിപക്ഷ നേതാവ് ആദ്യം ചെയ്യേണ്ടത്. സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കൊതുകുകടി പോലും കൊണ്ടിട്ട‍ില്ലാത്തതു കൊണ്ടാകാം എംഎൽഎ ആകുന്നതു മാത്രമാണ് അനുഭവ സമ്പത്തിനു മാനദണ്ഡമെന്ന് അദ്ദേഹം കരുതുന്നതെന്നും റിയാസ് പറഞ്ഞു.  

English Summary: Investigation on death falling in road pathole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com