ADVERTISEMENT

കൂത്തുപറമ്പ് (കണ്ണൂർ) ∙ മൂര്യാട് കാരക്കുറ്റിയിലെ പൂങ്കാവനത്തിൽ ജസീൽ ജലീൽ (25) ദുബായിൽ 3 മാസമായി സ്വർണക്കടത്തു സംഘത്തിന്റെ തടവിലാണെന്നും പരാതി നൽകിയിട്ടു മാസങ്ങളായിട്ടും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നും ജസീലിന്റെ പിതാവും വിമുക്ത ഭടനുമായ വി.വി.അബ്ദുൽ ജലീൽ. 

കോഴിക്കോട് പന്തിരിക്കരയിൽ കൊല്ലപ്പെട്ട ഇർഷാദിനെ സ്വർണക്കടത്തു സംഘത്തിനു പരിചയപ്പെടുത്തിയതു ജസീലാണെന്നു പറഞ്ഞാണു തടവിലാക്കിയതെന്നും ജലീൽ പറഞ്ഞു. 

താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹാണു ജസീലിനെ തട്ടിക്കൊണ്ടു പോയതെന്നും ഇക്കാര്യം സ്വാലിഹ് തന്നെ വിളിച്ചു പറഞ്ഞിരുന്നെന്നും ജസീലിന്റെ പിതാവ് അബ്ദുൽ ജലീൽ പറഞ്ഞു. 

അതേസമയം, ജസീലിനെ കാണാതായെന്ന പരാതിയാണു ലഭിച്ചതെന്നും മകൻ സുരക്ഷിതമായി ദുബായിൽ എത്തിയെന്നു പിന്നീടു ജലീൽ പറഞ്ഞത് അനുസരിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.  

English Summary: Son under gold smuggling gang custody says Abdul Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com