ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്താകെ ഇന്നലെ കെഎസ്ആർടിസിയുടെ 226 സർവീസുകൾ മുടങ്ങി. തിങ്കളാഴ്ചയായതിനാൽ യാത്രാക്ലേശം പതിവിലും വർധിച്ചു. പത്തനംതിട്ടയിൽ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചായിരുന്നു സർവീസ്. ഡീസൽ സ്റ്റോക്ക് തീർന്ന ഡിപ്പോകളിലെ ബസുകൾക്ക് കലക്‌ഷൻ പണം ഉപയോഗിച്ചു സ്വകാര്യ പമ്പുകളിൽനിന്ന് ഡീസലടിക്കാൻ അനുമതി നൽകിയിരുന്നു.

ഇന്ന് അവധിയായതിനാൽ വരുമാനം കുറവുള്ള സർവീസുകൾ കുറച്ച് നാളെ കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഡീസൽ പ്രതിസന്ധിക്കു പരിഹാരം കാണാൻ ഇനിയും 2 ദിവസമെടുക്കുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇന്നലെ 20 കോടി അനുവദിച്ച് ഉത്തരവായെങ്കിലും പണം നാളെയേ ലഭിക്കൂ. ഇൗ പണമെത്താതെ ഡീസൽ വാങ്ങാൻ മറ്റു വഴിയില്ല. 

പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകി മന്ത്രിമാരുടെ യോഗം വിളിച്ചു. ആന്റണി രാജു, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവരെയാണു വിളിച്ചുവരുത്തിയത്. പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ 250 കോടി രൂപയുടെ ഒറ്റത്തവണ സഹായവും മാസം തോറും നൽകി വരുന്ന 50 കോടി രൂപയുടെ സഹായം 6 മാസം കൂടി തുടരുകയും ചെയ്യുന്ന പാക്കേജാണ് ഗതാഗതവകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്. കൂടാതെ സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി സംസാരിച്ച് സിംഗിൾ ഡ്യൂട്ടി സംവിധാനം കൊണ്ടുവരണമെന്നതാണ് ആവശ്യം. 3 മന്ത്രിമാരും ആദ്യം ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. ഇതിനു ശേഷം മുഖ്യമന്ത്രി ചർച്ച നടത്തും.

English Summary: State wide 226 ksrtc services could not operate due to diesel stock shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com