25 ഡാമുകൾ തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ

Dam
ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഉയർത്തിയപ്പോൾ.
SHARE

തിരുവനന്തപുരം ∙ മഴയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തുറന്നിരിക്കുന്നത് 25 അണക്കെട്ടുകൾ. പല ഡാമുക‍ളിലും ഇന്നലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇടുക്കി ഉൾപ്പെടെ ചില ഡാമുകളിൽ നിന്നു കൂടുതൽ വെള്ളം പുറത്തേക്ക് വിടുകയാണ്. ആശങ്ക വേണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

കെഎസ്ഇബിയുടെ 17 ഡാമുകളിൽ 10 എണ്ണത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ 7 എണ്ണവും ഇടുക്കിയിലാണ്. ഷോളയാർ (തൃശൂർ), പെരിങ്ങൽകുത്ത് (തൃശൂർ) ഡാമുകളിൽ ബ്ലൂ അലർട്ടും കുറ്റ്യാടി(കോഴിക്കോട്), പമ്പ (പത്തനംതിട്ട) ഡാമുകളിൽ ഓറഞ്ച് അലർട്ടും മൂഴിയാറിൽ (പത്തനംതിട്ട) യെലോ അല‍ർട്ടുമാണ്. ഇടുക്കിയിലെ ആനയിറങ്കൽ, കല്ലാർകുട്ടി ഡാമുകളിൽ മുന്നറിയിപ്പില്ല. 

ജലസേചന വകുപ്പിൽ 3 ബാരേജുകളും ഒരു റഗുലേറ്ററും ഉൾപ്പെടെ 20 അണക്കെട്ടുകളാണുള്ളത്. ഇതിലൊന്നിലും റെഡ് അല‍ർട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. 

English Summary: Water level in dams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}