ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽഗാന്ധിയെ ഇടതുപക്ഷത്തിനെതിരെ കേരളത്തിൽ മത്സരിക്കാൻ നിയോഗിച്ചത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ ദീർഘവീക്ഷണമില്ലായ്മ തെളിയിക്കുന്നതാണെന്നു സിപിഐ സംസ്ഥാന നിർവാഹക സമിതിയും. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യാൻ പോകുന്ന കരടു രാഷ്ട്രീയ പ്രമേയത്തിന്മേൽ നിർവാഹകസമിതിയിൽ നടന്ന ചർച്ചയിലായിരുന്നു ഈ വിലയിരുത്തൽ. സിപിഐക്കെതിരെ രാഹുൽ വയനാട്ടിൽ മത്സരിച്ചതിനെതിരെ കരടു പ്രമേയത്തിൽ തന്നെ വിമർശനമുള്ളതു പുറത്തു വന്നിരുന്നു. ഇത്തരം അപക്വമായ നിലപാടുകളാണ് കോൺഗ്രസിന്റെ വിലയിടിക്കുന്നതെന്ന വികാരം സമിതിയിൽ ഉയർന്നു.

കരടു രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് എല്ലാ ഘടകങ്ങളും അഭിപ്രായം അറിയിക്കണം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിർവാഹകസമിതി അതു ചർച്ച ചെയ്തത്. സംസ്ഥാന കൗൺസിൽ യോഗവും പ്രമേയം വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തും.

പനി മൂലം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്തില്ല. കോട്ടയം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് യോഗം ചർച്ച ചെയ്തില്ല. 13ന് ആരംഭിക്കുന്ന കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്തു. 18,19 തീയതികളിലെ കൊല്ലം ജില്ലാ സമ്മേളനത്തിനു മുൻപായി നിർവാഹകസമിതി വീണ്ടും ചേരും.

English Summary: CPI executive committee meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com