പ്രിയ വർഗീസിന്റെ ഡപ്യൂട്ടേഷൻ നീട്ടി

priya-varghese
പ്രിയ വർഗീസ്
SHARE

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വർഗീസിനു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടർ എന്ന നിലയിൽ ഒരു വർഷം കൂടി ഡപ്യൂട്ടേഷൻ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കി. കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ പ്രിയയ്ക്ക് ഒന്നാം സ്ഥാനം നൽകിയതു വിവാദമായിരുന്നു. റാങ്ക് പട്ടിക സിൻഡിക്കറ്റ് അംഗീകരിച്ചെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല.

തൃശൂർ കേരളവർമ കോളജിൽ മലയാള വിഭാഗം അസി.പ്രഫസറായ പ്രിയയ്ക്കു കഴിഞ്ഞ ജൂലൈ 7 മുതൽ പ്രാബല്യത്തോടെയാണു ഡപ്യൂട്ടേഷൻ നീട്ടിയത്. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇതുവരെ നിയമന ഉത്തരവു ലഭിച്ചിട്ടില്ലെന്നും നിയമനം സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതമാണെന്നും പ്രിയ വർഗീസ് പ്രതികരിച്ചു.

English Summary: Priya Varghese's Deputation Period Extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA