തോമസ് െഎസക്ക് ഇഡിക്കു മുൻപാകെ ഹാജരാകില്ല; ഹർജി നൽകി

t-m-thomas-issac
ഡോ.തോമസ് ഐസക് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് കേസിൽ മൊഴി നൽകാൻ മുൻ മന്ത്രി തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ഇന്നും ഹാജരാവില്ല. ഇഡി സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജിയും നൽകി. സമൻസ് നിയമവിരുദ്ധമാണെന്നും വിദേശനാണ്യ വിനിമയ നിയമം (ഫെമ) പ്രകാരമുള്ള അന്വേഷണത്തിന്റെ പരിധിക്ക് അപ്പുറത്താണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.

സമൻസിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നു നിർദേശം നൽകണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനായി രാഷ്ടീയതാൽപര്യത്തോടെയുള്ള സംഘടിതമായ കരിവാരിതേയ്ക്കലാണിതെന്നു ഹർജിയിൽ ആരോപിച്ചു.

English Summary: Dr Thomas Issac will not appear before ED 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA