ADVERTISEMENT

തിരുവനന്തപുരം∙ ശശി തരൂർ എംപിക്ക് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പദവി. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള സംഭാവനകൾ കണക്കിലെടുത്താണിത്. പുരസ്കാര സമർപ്പണത്തീയതി തീരുമാനിച്ചിട്ടില്ല.

ഫ്രാൻസുമായുള്ള ഇന്ത്യയുടെ ബന്ധത്തെ വിലമതിക്കുകയും ആ ഭാഷയെയും സംസ്കാരത്തെയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ, ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഫ്രഞ്ച് സർക്കാരിനെ നന്ദി അറിയിക്കുന്നെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

മറ്റൊരു രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതി തരൂരിന് ഇതു രണ്ടാം തവണയാണു ലഭിക്കുന്നത്. 2010ൽ സ്പാനിഷ് സർക്കാരിന്റെ ബഹുമതി സ്പെയിൻ രാജാവ് സമ്മാനിച്ചിരുന്നു.

English Summary: Shashi Tharoor to receive Legion Of Honour ‘Chevalier de la Legion d’Honneur’, France’s highest civilian award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com